2010, ഡിസംബർ 23, വ്യാഴാഴ്‌ച

കടലമണിക്കവിതകള്‍

ഉടുപ്പിന് വേണം കുടുക്ക്
ഉഴപ്പിന് വേണം കുരുക്ക്.

അടി തന്നെ പൊളിഞ്ഞാല്‍ പിന്നെ
എന്ത് അടിപൊളി?

തുഴക്കാരനെയും
തുണക്കാരനെയും
പിണക്കരുത്

സുലോചനയായിട്ടെന്തു കാര്യം
ആലോചനയില്ലെങ്കില്‍

വല്ലഭനായില്ലെങ്കിലും
നല്ലവനാവുക

അന്തമുള്ളവരോടാവാം വേദാന്തം
അന്തമില്ലാത്തവരോടരുത-
വര്‍ക്കത്‌ വെറുമൊരു കുന്ത്രാണ്ടം !

മണ്ണിലും പെണ്ണിലും കണ്ണ് വേണം

പ്രായം നോക്കിയേ
അഭിപ്രായം പറയാവൂ..

ഗ്രാമര്‍ പാലിക്കണം
ഗ്ലാമര്‍ പരിപാലിക്കണം

കുടിയേറുന്നതു പോലെയല്ലല്ലോ
കുടി ഏറുന്നത് ?

ചട്ടമുണ്ടായിട്ടെന്ത് 
ചിട്ടയില്ലെങ്കില്‍ ?

പണ്ട് അയല്‍ക്കാര്‍
ഇന്ന് അയലത്ത് ആര്?

വൃദ്ധനാവാന് ഇഷ്ടമില്ല ആര്ക്കും
വൃദ്ധി നേടാന് ഇഷ്ടമാണെനിക്കും നിനക്കും

സുഹൃത്ത്
സു- ഹൃത്തുള്ളവനാവണം

ഏറ്റവും നല്ല സുഹൃത്ത്
ഏറ്റവും നല്ല സ്വത്ത്

ആ അഹമ്മദല്ല
ഇ. അഹമ്മദ്  

ഉറൂബിനറിയില്ലല്ലോ ഹുറൂബ്!

3 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. മനോഹരമായ വരികള്‍ ചിന്തയ്ക്ക് വിരുന്നായി തന്നതില്‍ നന്ദിയും സ്നേഹവും :)

    മറുപടിഇല്ലാതാക്കൂ
  2. @ KPS: ഇത് 'ഒരു' അഭിപ്രായമായിട്ടല്ല സര്‍, ഒരു 'അഞ്ചഞ്ചര' അഭിപ്രായമായി മനസ്സിലേക്ക് ചേര്‍ത്ത് വെക്കുന്നു..

    പേര്‌ പോലെ തന്നെ കമന്ടിലുമുള്ള ആ സൌകുമാര്യം നന്നായി ആസ്വദിച്ചു..!

    ഇനിയും വരുമല്ലോ.. അല്ലെ?

    മറുപടിഇല്ലാതാക്കൂ
  3. വന്നിതിലൊരു തനുവണി മലരിലെ മധുകണം നുകരണമിളം കിളിയെ...

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്